കൊച്ചി മെട്രോ സംബന്ധിച്ച് വിവാദം ഉയര്‍ത്തിയവര്‍ക്ക് നിരാശയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മെട്രോക്കായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് നീങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി മെട്രോയുടെ ഉദ്ഘാടനം ആര് നിർവ്വഹിക്കണമെന്ന വിഷയത്തിൽ സംസ്ഥാന സർക്കാരിന് സംശയമുണ്ടായില്ലെന്നും വികസന പ്രവർത്തനങ്ങളിൽ ഒരുമിച്ച് നിൽക്കണമെന്നും മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞു. വിമർശനങ്ങളിലൂടെ വികസനത്തെ തടയാൻ കഴിയില്ലെന്നും മുഖ്യമന്ത്രി ചടങ്ങിൽ വ്യക്തമാക്കി. വികസനത്തിന്റെ പേരിൽ പ്രകൃതിക്ക് കോട്ടം വരാതിരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനമെന്ന കേന്ദ്ര മുദ്രാവാക്യം ഏറ്റെടുക്കുന്നതായും കേരളത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ സഹായം വേണമെന്നും മുഖ്യമന്ത്രി ഉദ്ഘാടനചടങ്ങില്‍ ആവശ്യപ്പെട്ടു.
Advertisement