E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday December 11 2020 02:47 AM IST

Facebook
Twitter
Google Plus
Youtube

ശ്രീവല്‍സം ഗ്രൂപ്പിനെതിരെയുള്ള അന്വേഷണത്തിന് സംസ്ഥാന പൊലീസിന് പരിമിതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ശ്രീവല്‍സം ഗ്രൂപ്പിനെതിരെയുള്ള അന്വേഷണത്തിന് സംസ്ഥാന പൊലീസിന് പരിമിതി. കേരളത്തില്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതിനാല്‍ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലുള്ള പരിശോധനയേ സാധ്യമാകൂ. ഇതിനാല്‍ മുന്‍കാലങ്ങളില്‍ എപ്പോഴെങ്കിലും ഗ്രൂപ്പിനെതിരെ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് പരിശോധനയിലാണ് ഉദ്യോഗസ്ഥര്‍. 

 ആദായനുകുതി വകുപ്പ് ശ്രീവല്‍സം സ്ഥാപനങ്ങളിലും ഉടമ എം.കെ.ആര്‍. പിള്ളയുടെ വസതികളിലും നടത്തിയ പരിശോധനയില്‍ കോടികളുടെ ദുരൂഹ ഇടപാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. നാഗാലാന്‍ഡില്‍ വിജിലന്‍സ് കേസുകളടക്കം റജിസ്റ്റര്‍ ചെയ്തു. എന്നാല്‍ കേരളത്തില്‍ സ്ഥാപനത്തിനെതിരെയോ പിള്ളക്കതിരെയോ കേസുകളില്ല. അതുകൊണ്ടുതന്നെ സംസ്ഥാന പൊലീസിന് ഇവര്‍ക്കതിരായ അന്വേഷണത്തിന്‍റെ സാധ്യതകള്‍ അടയുകയാണ്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ , നാഗാലാന്‍ഡില്‍ നിന്നുള്ള ട്രക്കുകളുടെ വരവുകള്‍ തുടങ്ങിയ ദുരൂഹതകള്‍ നീക്കുവാന്‍ അതുകൊണ്ടുതന്നെ എളുപ്പമാവില്ല. രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലുള്ള പരിശോധനകളാണ് ഇപ്പോള്‍ നടക്കുന്നത്.

അതാകട്ടെ മാധ്യമ വാര്‍ത്തകളുടെ കൂടി അടിസ്ഥാനത്തിലാണുതാനും. ക്രൈം റജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യത്തില്‍ കൂടതലായി ഒന്നും ചെയ്യാനാകില്ലെന്ന് ആലപ്പുഴ എസ്പി പറഞ്ഞു. സര്‍ക്കാരിന് വിശദാംശങ്ങള്‍ സമര്‍പ്പിക്കണ്ട സാഹചര്യമുള്ളതിനാല്‍ വിശദമായ അന്വേഷണം നടത്താന്‍ റേഞ്ച് ഐജി ആലപ്പുഴ പത്തനംതിട്ട എസ്പിമാരോട് നിര്‍ദേശിച്ചിട്ടുണ്ട്. ശ്രീവല്‍സം സ്ഥാപനങ്ങള്‍ക്കെതിരെ പഴയ കേസുകള്‍ നിലവിലുണ്ടോ എന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. ഇതിനായി ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോകള്‍ അരിച്ചു പെറുക്കിത്തുടങ്ങി. നാഗാലാന്‍ഡില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളില്‍ അവിടുത്തെ പൊലീസ് കേരളത്തിന്‍റെ സഹായം തേടാനുള്ള സാധ്യതയുംകൂടി മുന്നില്‍ കണ്ടാണ് എസ്പിമാര്‍ അന്വഷണം തുടങ്ങിയിരിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :