ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയുടെ ഔദ്യോഗിക വസതിയില്‍ സി.ബി.ഐ റെയിഡ് നടന്നതായി റിപ്പോര്‍ട്ട്. ആംആദ്മി പാര്‍ട്ടി നടത്തിയ ടോക്ക് ടു എ.കെ എന്ന പൊതുജനസന്പര്‍ക്ക പരിപാടിയില്‍ വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. എന്നാല്‍ റെയിഡ് നടത്തിയിട്ടില്ലെന്നും മൊഴി രേഖപ്പെടുത്താനാണ് വീട്ടില്‍ എത്തിയതെന്നുമാണ് സി.ബി.ഐയുടെ പ്രതികരണം.
Advertisement