രാഷ്ട്രപതി തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ സമവായ ചര്‍ച്ച ഫലപ്രദമായില്ല. രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ആരുടെയും പേരുകള്‍ നിര്ദേശിക്കാതിരുന്നതാണ് കല്ലുകടിയായത്. അതേസമയം എകെജി ഭവനിലെത്തിയ കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങും വെങ്കയ്യ നായിഡുവും സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരിയുമായി ചര്‍ച്ച നടത്തി. സ്ഥാനാർഥിയുടെ പേര് നിർദേശിക്കാൻ കേന്ദ്രസർക്കാരിനോട് സിപിഎം ആവശ്യപ്പെട്ടു.
Advertisement