കാലം ചെയ്ത ക്നാനായ കത്തോലിക്കാസഭാ കോട്ടയം രൂപതയുടെ പ്രഥമ ആർച്ച് ബിഷപ് മാർ കുര്യാക്കോസ് കുന്നശേരിയുടെ ഭൗതിക ശരീരം ക്രിസ്തുരാജ കത്തീഡ്രലിൽ പൊതു ദർശനത്തിനുവച്ചു. നൂറുകണക്കിന് വിശ്വാസികളാണ് അന്തിമോപചാരമർപ്പിക്കാന്‍ എത്തിക്കൊണ്ടിരിക്കുന്നത്. വിവിധ മതമേലധ്യക്ഷൻമാർ, ജനപ്രതിനിധികൾ തുടങ്ങിയവരും ആദരാഞ്ജലി അർപ്പിച്ചു. ബുധനാഴ്ച വൈകിട്ടാണ് കുര്യാക്കോസ് കുന്നശേരി കാലം ചെയ്തത്. തെള്ളകത്തെ സ്വകാര്യആശുപത്രിയൽ സൂക്ഷിച്ചിരുന്ന ഭൗതിക ശരീരം വിലാപയായത്രയായാണ് ദേവാലയത്തിലേയ്ക്ക് കൊണ്ടുവന്നത് . നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് സംസ്കാര ശുശ്രൂഷകൾ തുടങ്ങും. സിറോ മലബാർസഭ മേജർ ആർച്ചുബിഷിപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും.
Advertisement