ഗുരുവായൂരിൽ ജനകീയ ഹര്‍ത്താല്‍ തുടങ്ങി. തൈക്കാട് ബവ്റിജസ് കോർപ്പറേഷൻ മദ്യശാല ആരംഭിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ഗുരുവായൂർ ക്ഷേത്ര പരിസരത്തെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യു.ഡി.എഫും ബി.ജെ.പിയും ഹർത്താലിന് പിന്തുണ നൽകുന്നുണ്ട്. യു.ഡി.എഫ് സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി സംസഥാനത്ത് ആദ്യം പൂട്ടിയ ബവ്റിജസ് ഔട്ട്ലെറ്റുകളിലൊന്നായിരുന്ന തൈക്കാട്ടെ മദ്യശാല കഴിഞ്ഞ മാസമാണ് പുനരാരംഭിച്ചത്.
Advertisement