മെട്രോ നിര്‍മാണം അഴിമതി രഹിതമായി പൂര്‍ത്തിയായതിന് കാരണം ഡിഎംആര്‍സിയുടെ സല്‍പ്പേരും തൊഴില്‍ സംസ്കാരവുമെന്ന് ഇ.ശ്രീധരന്.. സംസ്ഥാന സര്‍ക്കാര്‍ മുന്കൈയെടുത്താന് മോണോറെയില്‍ നിര്‍മാണവുമായി സഹകരിക്കാന്‍ തയാറാണെന്നും ഇ.ശ്രീധരന് അറിയിച്ചു.
കൊച്ചി മെട്രോ നിര്‍മാണം അഴിമതിയില്ലാതെ പൂര്‍ത്തിയായതിന്റെ ക്രഡിറ്റ് കെഎംആര്‍എലിനു കൂടി അവകാശപ്പെട്ടതാണെന്ന മനോരമ ന്യൂസ് നേരെ ചൊവ്വേയിലെ ഏലിയാസ് ജോര്‍ജിന്റെ പ്രസ്താവനയ്ക്കുളള പരോക്ഷ മറുപടിയായിരുന്നു ഇ.ശ്രീധരന്റെ ഈ വാക്കുകള്‍.
രാഷ്ട്രപതിയാകാനുളള മികവ് തനിക്കില്ലെന്ന് പറഞ്ഞ ഇ.ശ്രീധരന് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും പറഞ്ഞു. അത്തരമൊരു നിര്‍ദ്ദേശം വന്നാല്‍ അപ്പോള്‍ ആലോചിക്കാമെന്നും മറുപടി. കേന്ദ്രാനുമതിക്ക് കാക്കാതെ സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയില്‍ മോണോറെയില്‍ നിര്‍മാണം തുടങ്ങിയാല്‍ ഡിഎംആര്‍സി ഒപ്പമുണ്ടാകുമെന്നും കോഴിക്കോട്ടടക്കം അടച്ചുപൂട്ടിയ ഡിഎംആര്‍സി ഓഫിസുകള്‍ തുറക്കുമെന്നും ശ്രീധരന് അറിയിച്ചു.