സ്വകാര്യ മേഖലയിലെ നഴ്സുമാരുടെ ശമ്പള വർധന സംബന്ധിച്ച് ഇന്ന് തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ നഴ്സ്മാരുടെ സംഘടനകളുമായി ചർച്ച നടത്തും. ലേബർ കമ്മിഷ്ണറുടെ ഒാഫീസിൽ രാവിലെ പത്തരയ്ക്കാണ് ചർച്ച. ലേബർ കമ്മിഷ്ണർ, സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികൾ, യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിവർ പങ്കെടുക്കും. സ്വകാര്യ മേഖലയിലെ നഴ്സ്മാർക്ക് വാഗ്ദാനം ചെയ്ത മിനിമം ശമ്പള വർധന നടപ്പാക്കാത്തതിനെ തുടർന്ന് ഇന്ന് മുതൽ സമരം തുടങ്ങുമെന്ന് സംഘടനകൾ പ്രഖ്യാപിച്ചിരുന്നു.
Advertisement