കുട്ടികളിലെ അപൂര്‍വരോഗത്തിന് ചികില്സാപദ്ധതിയുമായി സര്‍ക്കാര്‍ രംഗത്ത്. ജുവനൈല്‍ ഡയബറ്റിസ് ബാധിച്ച കുട്ടികള്‍ക്കായി മിഠായി പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ അറിയിച്ചു. ടൈപ് വണ്‍ പ്രമേഹരോഗത്തെ തുടര്‍ന്ന് ഒാട്ടോ ഇമ്മ്യൂണ്‍ എന്സെഫലൈറ്റിസെന്ന ഗുരുതരരോഗം ബാധിച്ച ഫാത്തിമയെ കുറിച്ചുള്ള മനോരമ്ന്യൂസ് വാര്‍ത്തയെത്തുടര്‍ന്നാണ് സമാന രോഗമുള്ള കുട്ടികള്‍ക്കായി മിഠായി എന്ന പേരില്‍ ചികില്‍സ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. പദ്ധതിയില്‍ ഉള്‍പ്പെടുന്ന കുട്ടികള്‍ക്ക് ഗ്ലൈക്കോമീറ്ററും ഇന്‍സുലിന്‍ പമ്പും നല്കി പ്രമേഹ ചികില്‍സ സൗജന്യമായി നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി എല്ലാ മെഡിക്കല്‍ കോളജിലും ഡയബറ്റിസ് സെന്റര്‍ സ്ഥാപിക്കുമെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു. ഫാത്തിമയെ എറണാകുളം ചിറ്റൂരിലെ വീട്ടിലെത്തി മന്ത്രി സന്ദര്‍ശിച്ചു.
Advertisement