അമേരിക്കയിലെ വെര്‍ജീനിയയില്‍ ബേസ്ബോള്‍ പരിശീലനത്തിനിടെ ജനപ്രതിനിധികളുടെ നേരെ വെടിവെപ്പ്. യുഎസ് ജനപ്രതിനിധി സഭാ വിപ്പ് സ്റ്റീവ് സ്കലീസ് അടക്കം അഞ്ചുപേര്‍ക്ക് പരുക്കേറ്റു. യൂജിന്‍ സിംസണ്‍ സ്റ്റേഡിയം പാര്‍ക്കില്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് നേരെ പ്രകോപനമില്ലാതെയാണ് അക്രമി വെടിയുതിര്‍ത്തത്. പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ അക്രമി കൊല്ലപ്പെട്ടു. ഇല്ലിനോയി സ്വദേശി ജയിംസ് ടി. ഹോങ്കിങ്സാനാണ് നിറയൊഴിച്ചതെന്ന് പൊലീസ് പിന്നീട് കണ്ടെത്തി. റിപബ്ലിക്കന്‍ പാര്‍ട്ടിയോടും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോടും എതിര്‍പ്പ് പുലര്‍ത്തുന്ന വ്യക്തിയാണ് ജയിംസ് എന്ന് ഫെയ്സ്ബുക്ക് പേജിലെ കുറിപ്പുകളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഇടുപ്പിന് സാരമായി പരുക്കേറ്റ സ്റ്റീവിനെ രണ്ട് അടിയന്തര ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കി. സന്നദ്ധ സേവനത്തിനുവേണ്ടി വ്യാഴാഴ്ച സംഘടിപ്പിക്കുന്ന ബേസ് ബോള്‍ മല്‍സരത്തിനായുള്ള പരിശീലനത്തിലായിരും സ്റ്റീവും മറ്റുള്ളവരും.
Advertisement