കെ. സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് ഹർജിയില്‍ പരേതരെന്ന് ആരോപിക്കപ്പെട്ടവര്‍ ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകും. ജീവിച്ചിരിക്കുന്ന തങ്ങളെ മരിച്ചുവെന്ന് ആരോപിക്കുന്നത് നെറികെട്ട രാഷ്ട്രീയമാണെന്ന് ഇവര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
കള്ളവോട്ട് നടന്നുവെന്ന് കെ. സുരേന്ദ്രൻ ആരോപിക്കുന്ന ഇരുന്നൂറ്റി അമ്പത്തി ഒമ്പത് പേരിലെ പരേതരെ തിരക്കിയാണ് ഞങ്ങളിറങ്ങിയത്. ഉപ്പള ഗേറ്റിന് സമീപത്തെ അബ്ദുള്ള മമ്മുഞ്ഞിയുടെ വീട്ടിലെത്തിയപ്പോൾ എതിരേറ്റത് പരേതൻ തന്നെ. കഴിഞ്ഞ തവണത്തേത് പോലെ ആയുസ് ഉളളിടത്തോളം കാലം വോട്ടുചെയ്യുമെന്ന് അബ്ദുള്ള
വോർക്കാടി ബാക്രബയലിലെ അഹമ്മദ് കുഞ്ഞിക്ക് പ്രായം എഴുപത്തിയഞ്ച് കടന്നു.സുരേന്ദ്രന്റെ ഹർജിയിലെ മറ്റൊരു പരേതൻ. ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാൻ ഹൈക്കോടതിയിൽ ഹാജരാകാനിരിക്കുകയാണ് ഈ വൃദ്ധൻ. വോർക്കാടിയിലെ കെ.അനസും ഉപ്പളഗേറ്റ് ദാറുന്നജാത്തിലെ പി.അബ്ദുറഹ്മാനും ഇതുവരെ രാജ്യം വിട്ടുപുറത്ത് പോയിട്ടില്ല. പക്ഷേ വോട്ടെടുപ്പ് ദിവസം ഗൾഫിലായിരുന്നുവെന്ന് കാണിച്ച് ഇരുവർക്കും ഹൈക്കോടതിയുടെ സമൻസ് കിട്ടിയിട്ടുണ്ട്.