കൊച്ചി മെട്രോ ഉദ്ഘാടന വേദിയിൽ നിന്ന് ഇ.ശ്രീധരനെയും, പ്രതിപക്ഷ നേതാവടക്കമുള്ള ജനപ്രതിനിധികളെയും ഒഴിവാക്കിയതിനെതിരായ പ്രതിഷേധ പരിപാടികൾ തീരുമാനിക്കാൻ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഇന്ന് യോഗം ചേരും. കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണ് യോഗം. മെട്രോ ഉദ്ഘാടന ചടങ്ങ് യു ഡി എഫ് ബഹിഷ്ക്കരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബഹിഷ്കരണം ഒഴികെയുള്ള മറ്റ് പ്രതിഷേധ മാർഗങ്ങളെ കുറിച്ചാവും യോഗം ചർച്ച ചെയ്യുക.
Advertisement