കൊച്ചി മെട്രോ ഉദ്ഘാടന വേദിയിൽ നിന്ന് ഒഴിവാക്കിയെന്ന വിവാദത്തിനിടെ ഡിഎംആർ സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന് മെട്രോ സ്റ്റേഷനുകള്‍ സന്ദര്‍ശിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായാണ് ഇ. ശ്രീധരന്റെ സന്ദര്‍ശനം. അതിനിടെ ഇ.ശ്രീധരനെയും, പ്രതിപക്ഷ നേതാവടക്കമുള്ള ജനപ്രതിനിധികളെയും ഒഴിവാക്കിയ നടപടി ചര്‍ച്ച ചെയ്യാന്‍ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഇന്ന് ചേരും. കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണ് യോഗം. മെട്രോ ഉദ്ഘാടന ചടങ്ങ് യു ഡി എഫ് ബഹിഷ്ക്കരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബഹിഷ്കരണം ഒഴികെയുള്ള മറ്റ് പ്രതിഷേധ മാർഗങ്ങളെ കുറിച്ചാവും യോഗം ചർച്ച ചെയ്യുക.
Advertisement