ഫസല്‍വധക്കേസിലെ ഗൂഢാലോചന പൊളിഞ്ഞെന്ന് ഫസലിന്റെ സഹോദരി റംല. കേസിലെ പ്രതികളും സി.പി.എം നേതാക്കളുമായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും രക്ഷിക്കാനുളള ശ്രമമാണ് നടക്കുന്നത്. സുബീഷിന്റെ മൊഴി വിശ്വസിക്കാനാകില്ല. സി.പി.എമ്മിനാണ് ഫസലിനോട് വിരോധമുണ്ടായിരുന്നത്. കേസില്‍ നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്ന് പറഞ്ഞ റംല സി.പി.എമ്മിനൊപ്പം പോകരുതെന്ന് സഹോദരന് അബ്ദുല്‍ സത്താറിനോട് ആവശ്യപ്പെട്ടു.
Advertisement