സൊമാലിയയില്‍ ചാവേര്‍ ആക്രമണത്തില്‍ 17 പേര് കൊല്ലപ്പെട്ടു.തലസ്ഥാനമായ മൊഗഡിഷുവിലെ ഒരു ഹോട്ടലിലായിരുന്നു ചാവേര്‍ ബോംബാക്രമണം. ഹോട്ടലില്‍ കടന്ന മറ്റ് അക്രമികള്‍ ഇരുപതു പേരെ ബന്ദികളാക്കി വെച്ചിട്ടുണ്ട്. ഉത്തരവാദിത്വം തീവ്രവാദി വിഭാഗമായ ഇസ്ലാമിക് അല്‍ ഷബാബ് ഏറ്റെടുത്തു.ഹോട്ടലിലെ വനിതാജീവനക്കാരാണ് മരിച്ചവരില്‍ അധികവും. പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു അക്രമികള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 26 പേര്‍ക്ക് പരുക്കേറ്റു. സൈനികവേഷത്തില്‍ എത്തിയാണ് സംഘം ആക്രമണം നടത്തിയത്.
Advertisement