ആലപ്പുഴ ചെങ്ങന്നൂരിൽ സ്ത്രീധനത്തെ ചൊല്ലി യുവതിക്ക് നേരെ ആസിഡ് ആക്രമണം. പുനലൂർ സ്വദേശിനിയായ ധന്യ കൃഷ്ണനാണ് ഭർതൃവീട്ടിൽ ആക്രമണത്തിന് ഇരയായത്. ജൂൺ ആറിന് നടന്ന സംഭവത്തിന് ശേഷം ഭർത്താവ് വിനുകുമാറും ഭർതൃമാതാവും ഒളിവിലാണ്. സ്ത്രീധനത്തിന് വേണ്ടി നിരന്തരം വഴക്കിടുന്ന ഭർത്താവ് മൃഗീയമായി മർദിച്ച ശേഷമാണ് ആസിഡ് ഒഴിച്ച് പൊള്ളിച്ചത്. ആക്രണമണത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് വിനുകുമാറിനെയും അമ്മ സരസ്വതിയേയും പൊലീസിന് കണ്ടെത്താനായിട്ടില്ല. പെട്രോളും വിനിഗിരിയും ഉപ്പും ചേർന്ന മിശ്രിതമാണ് ഭാര്യയുടെ ദേഹത്ത് ഒഴിച്ചതെന്ന് വിനുകുമാർ അയൽവാസികളോട് പറഞ്ഞിരുന്നു.ഇക്കാര്യം അയൽവാസികൾ പൊലീസീനെ അറിയിച്ചിട്ടുണ്ട്. രണ്ടു കുട്ടികളുള്ള വിനുവിന്റെയും ധന്യയുടെയും വിവാഹം പത്തു വർഷം മുൻപായിരുന്നു.
Advertisement