ടിടിവി ദിനകരനെ അനുകൂലിക്കുന്ന 33 അണ്ണാ ഡിഎംകെ എംഎല്‍എമാര്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ കണ്ടു. ദിനകരനെ പാര്‍ട്ടി നേതൃത്വത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് എം.എല്‍.എമാര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.ആവശ്യം അംഗീകരിക്കാതെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യില്ലെന്നും ദിനകരന് വിഭാഗം മുഖ്യമന്ത്രിയെ അറിയിച്ചു.
ഇതോടെ അണ്ണാ ഡിഎംകെയിലെ പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടി, എം. എല്‍ എമാരുടെ എണ്ണം 33 ആയി ഉയര്‍ന്നതോടെ അണ്ണാ ഡിഎംകെയിലെ സ്വാധീന ശക്തിയായി ദിനകരന് മാറി. 101 എം. എല്‍ എമാര്‍ മാത്രമാണ് നിലവില്‍ പളനിസാമിയ്ക്കൊപ്പം ഉള്ളത്. കേവല ഭൂരിപക്ഷത്തിന് 116 പേരുടെ പിന്തുണ വേണമെന്നിരിയിയ്ക്കെ ആണ് ദിനകരന്റെ സ്വാധീനം നിര്‍ണായകമാകുന്നത്.
ഡിഎംകെ കൊണ്ടു വന്ന അവിശ്വാസ പ്രമേയം അവതരിപ്പിച്ച് ആറു മാസം തികയാത്തതിനാല്‍ തല്ക്കാലം സര്‍ക്കാര്‍ സുരക്ഷിതമാണെങ്കിലും എം. എല്‍ എമാര്‍ നിലപാട് മാറ്റുന്നത് പളനിസാമി വിഭാഗത്തെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഈ സാഹചര്യത്തിലാണ് എം. എല്‍. എമാരെ നേരിട്ട് കണ്ട് കൂടെ നില്‍ക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചത്.