കൊച്ചി മെട്രോ ഉദ്ഘാടനവേദിയില്‍ നിന്ന് ഇ. ശ്രീധരനെയെയും ജനപ്രതിനിധികളെയും ഒഴിവാക്കി. തൃക്കാക്കര എം.എല്‍.എ പി. ടി. തോമസ് , കെ.എം.ആര്.എല്‍ എം.ഡി. ഏലിയാസ് ജോര്‍ജ് എന്നിവര്‍ക്കും വേദിയില്‍ സ്ഥാനമില്ല. ഒമ്പതുപേരുടെ പട്ടിക കെ.എം.ആര്.എല്‍ നല്‍കിയെങ്കിലും എസ്പിജി നാലുപേരായി ചുരുക്കി. വേദിയില്‍ പ്രധാനമന്ത്രി പുറമേ ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി എന്നിവര്‍ മാത്രമാണ് ഉണ്ടാകുക. കൊച്ചി മെട്രോ ഉദ്ഘാടനവേദിയില്‍ നിന്ന് ജനപ്രതിനിധികളെ ഒഴിവാക്കിയത് അവഹേളനമാണെന്ന് പി.ടി തോമസ് എം.എല്‍.എ പ്രതികരിച്ചു. തീരുമാനത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തുമെന്നും പി.ടി തോമസ് മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം മെട്രോ ഉദ്ഘാടനവേദിയില്‍ നിന്ന് ഒഴിവാക്കിയതില്‍ പരാതിയില്ലെന്ന് ഇ.ശ്രീധരന്. ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ശ്രീധരന് വ്യക്തമാക്കി.
Advertisement