സത്യജിത് റായ് ചലച്ചിത്രശ്രേഷ്ഠ പുരസ്കാരം സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്. മലയാള സിനിമയെ ലോകസിനിമയുടെ നിലവാരത്തിലേക്ക് കൈപിടിച്ചുയർത്തിയതിനാണ് അവാർഡ്. 10,001 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം അടുത്തമാസം 9ന് അടൂരിന് തിരുവനന്തപുരത്തുവച്ച് സമ്മാനിക്കും. സത്യജിത് റായ് ഫിലിം സൊസൈറ്റിയാണ് പുരസ്കാരം നൽകുന്നത്.
Advertisement