പാതയോര മദ്യശാല വിഷയത്തിലെ റിവ്യൂ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതി വിധി ദുർവ്യഖ്യാനം ചെയ്താണ് സർക്കാർ ദേശീയപാതയോരത്തെ ബിയർ വൈൻ പാർലറുകൾക്ക് അനുമതി നൽകിയതെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു. കോടതി നിർദേശപ്രകാരം കണ്ണൂർ കോഴിക്കോട് മലപ്പുറം ജിലകളിലെ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർമാർ ഇന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകും. ഇക്കാര്യത്തിൽ തെറ്റുപറ്റിയെന്ന് നേരത്തെ സർക്കാർ സമ്മതിച്ചിരുന്നു. ഇതേ തുടർന്ന് ഇനിയൊരുത്തരവുണ്ടാകുന്നതുവരെ മദ്യശാലകൾ തുറക്കരുതെന്നും കോടതി നിർദ്ദേശിച്ചു.സർക്കാർ പുതിയ മദ്യനയം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് റിവ്യൂ ഹർജികൾ വീണ്ടും പരിഗണിക്കുന്നത്. കോൺഗ്രസ് നേതാക്കളായ വി.എം സുധീരൻ ടി.എൻ പ്രതാപൻ തുടങ്ങിയവരാണ് റിവ്യൂ ഹർജി സമർപ്പിച്ചിട്ടുള്ളത്.
Advertisement