പാലക്കാട് ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെ ജാതി,രാഷ്ടീയ വിവേചനം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ വിഷയത്തിൽ ഇടപെടണം. ജില്ലാ ഭരണകൂടത്തിന്റെ അനാസ്ഥ ഒഴിവാക്കണമെന്നും പട്ടികജാതിക്ഷേമ മന്ത്രി കോളനിയിലെത്തണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോളനിയിലെ വീടുകൾ സന്ദർശിച്ച് പരാതികൾ കേട്ട ശേഷമാണ് പ്രതിപക്ഷ നേതാവ് മടങ്ങിയത്.
Advertisement