തലശേരി ബ്രണ്ണന്‍ കോളജ് പുറത്തിറക്കിയ മാഗസിന് ദേശീയപതാകയേയും ദേശീയഗാനത്തേയും ആക്ഷേപിക്കുന്നതെന്ന് ആരോപണം. സിനിമ തിയറ്ററില്‍ ദേശീയപതാക കാണിക്കുമ്പോള്‍ കസേരയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന രണ്ടുപേരുടെ ചിത്രമാണ് വിവാദത്തിലായത്. ഇതോടെ മാഗസിന് വിതരണം നിര്‍ത്തിവച്ചു.
ബ്രണ്ണന്‍ കോളജില്‍ എസ് എഫ് ഐ കോളജ് യൂണിയന് പുറത്തിറക്കിയ മാഗസിനിലാണ് ദേശീയപതാകയേയും ദേശീയഗാനത്തേയും അപമാനിച്ചതായി പരാതി ഉയര്‍ന്നത്. സിനിമ തിയറ്ററില്‍ കസേര വിട്ടെഴുന്നേല്ക്കുന്ന രാഷ്ട്രസ്നേഹം എന്ന അടിക്കുറിപ്പോെടയാണ് രണ്ടു പേര് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന രേഖാചിത്രമാണ് പ്രതിഷേധത്തിനു കാരണം. വെള്ളിത്തിരയില്‍ ദേശീയപതാകയും ചിത്രത്തില്‍ കാണാം.
125 ാം വാര്ഷികാഘോഷങ്ങള്ക്കിടെ പുറത്തിറക്കിയ മാഗസിന്റെ വിതരണം കോളജ് അധികൃതര്‍ നിര്‍ത്തിവച്ചു. എസ്.എഫ്.ഐയും കോളജ് യൂണിയനും കോളജ് അധികൃതരും അന്വേഷണം തുടങ്ങി. മാഗസിന് ഉളളടക്കത്തെ തെറ്റായി കാണേണ്ടതില്ലെന്നാണ് എഡിറ്റോറിയല്‍ ബോര്‍ഡ് അറിയിച്ചതെന്ന് പ്രിന്‍സിപ്പല്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ദേശീയഗാനത്തെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ഡി.ജി.പിക്ക് പരാതി നല്‍കുമെന്ന് കെ.എസ്.യു അറിയിച്ചു. മാഗസിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കെ.എസ്.യുവിന്റെയും എ.ബി.വി.പിയുടെയും തീരുമാനം.