രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷനേതാക്കളുമായി ചര്‍ച്ച നടത്തും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരി എന്നിവരുമായി വെള്ളിയാഴ്ച്ചയാണ് ചര്‍ച്ച നടത്തുക. രാഷ്ട്രപതി തിരഞ്ഞെടുപ്പിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ച കേന്ദ്രമന്ത്രിമാരുടെ സമിതിയാണ് പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തുക.
അതിനിടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി. അടുത്ത മാസം പതിനേഴിന് നടക്കുന്ന തിരഞ്ഞെടുപ്പിന് ഇന്നുമുതല്‍ 28വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കേന്ദ്രമന്ത്രിമാരായ രാജ്്നാഥ് സിങും എം വെങ്കയ്യ നായ്ഡുവും ചര്‍ച്ച ചെയ്തു. ഈ മാസം 25 ന് ആരംഭിക്കുന്ന പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്‍പ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാണ് ഭരണപക്ഷത്തിന്റെ നീക്കം.
അതേസമയം, രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങളൊരുക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ യോഗം ചേരുന്നു. കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, മല്ലികാര്‍ജുന്‍ ഖാര്‍ഗേ, സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരി, ജെഡിയു നേതാവ് ശരത് യാദവ് തുടങ്ങി എട്ട് പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നു