കായംകുളത്ത് പതിനാറുകാരന് പൊലീസിന്റെ ക്രൂരമര്‍ദനം. പൂവാലന്മാരെ തേടിയിറങ്ങിയ ഉദ്യോഗസ്ഥരാണ് വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങിയ വിദ്യാര്‍ഥിയെ വളഞ്ഞിട്ടടിച്ചത്. വീട്ടുകാരും നാട്ടുകാരുമെത്തി തടയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ ഭീഷണിപ്പെടുത്തി. ദേഹമാസകലം പരുക്കുകളോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഡി.വൈ.എസ്.പിയെ ഓഫിസിലെത്തി തടഞ്ഞുവച്ചു. സംഭവത്തില്‍ അന്വേഷണം നടത്താമെന്ന് ഡി.വൈ.എസ്.പി ഉറപ്പുനല്‍കി. കുട്ടിയുടെ മാതാപിതാക്കള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്കി. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ആലപ്പുഴ എസ്.പി കായംകുളം ഡി.വൈ.എസ്.പിയോട് ആവശ്യപ്പെട്ടു
Advertisement