ഇന്ധനവില പ്രതിദിനം പരിഷ്കരിക്കാനുളള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ പെട്രോളിയം ട്രേഡേഴ്സ് പ്രതിനിധികൾ, കേന്ദ്രപെട്രോളിയംമന്ത്രി ധർമ്മേന്ദ്ര പ്രദാനെ കാണും. വൈകിട്ട് ഡൽഹിയിലാണ് കൂടികാഴ്ച. തീരുമാനം പിൻവലിക്കണമെന്നും ഇന്ധനവില നിയന്ത്രണം സർക്കാർ ഏറ്റെടുക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം. കേന്ദ്രസർക്കാരിന് മുന്നിൽ ആവശ്യപ്പെടേണ്ട വിഷയങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി, സംഘടനാപ്രതിനിധികൾ കഴിഞ്ഞദിവസം മുംബൈയിൽ യോഗംചേർന്നിരുന്നു. വേണ്ടത്ര മുന്നൊരുക്കമില്ലാതെ തീരുമാനം അടിച്ചേൽപ്പിക്കാനാണ് ശ്രമമെങ്കിൽ രാജ്യവ്യാപകമായി പമ്പുകൾ അടച്ചിടാൻ നിർബന്ധിതരാകുമെന്ന് ഫെഡറേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Advertisement