ജമ്മുകശ്മീരില്‍ ആറിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളില്‍ പതിനാല് സിആര്‍പിഎഫ് ജവാന്മാര്ക്ക് പരുക്കേറ്റു. സൈനിക പോസ്റ്റുകള്ലക്ഷ്യം വച്ചായിരുന്നു ആക്രമണം. കൂടാതെ വിരമിച്ച ജസ്റ്റീസ് മുഹമ്മദ് അത്താരിന്റെ വസതിയില്‍ കാവല്‍ നില്‍ക്കുകയായിരുന്ന സുരക്ഷാഭടന്മാരുടെ ക്യാംപിനു നേരെയും ആക്രമണമുണ്ടായി.ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ ആരംഭിച്ചു. അതേസമയം അതിര്‍ത്തിയില്‍ പാക്കിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് മേഖലയിലാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.
Advertisement