രാഷ്ട്രപതി തിരഞ്ഞെടുപ്പിനായുള്ള തന്ത്രങ്ങളൊരുക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ ഇന്ന് യോഗം ചേരും. ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ െഎക്യം രൂപീകരിക്കുകയും, പൊതുസമ്മതനായ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള നീക്കങ്ങള്‍ക്ക് തുടക്കമിടുകയുമാണ് യോഗത്തിന്റെ ലക്ഷ്യം. മഹാത്മാ ഗാന്ധിയുടെ ചെറുമകനും മുന്‍ ഗവര്‍ണറുമായ ഗോപാല്‍ കൃഷ്ണ ഗാന്ധി, ലോക്സഭാ മുന്‍സ്പീക്കര്‍ മീരാ കുമാര്‍ , മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് എന്നിവരാണ് പ്രതിപക്ഷനിരയുടെ പരിഗണനാപട്ടികയിലുള്ളത്. കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, മല്ലികാര്‍ജുന്‍ ഖാര്‍ഗേ, സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരി, ജെഡിയു നേതാവ് ശരത് യാദവ് തുടങ്ങി എട്ട് പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. വിവിധ പ്രതിപക്ഷകക്ഷി നേതാക്കളുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിരുന്നു.
Advertisement