സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപകമാവുമ്പോഴും അനങ്ങാപ്പാറ നയം തുടരുകയാണ് അധികൃതര്‍. കോഴിക്കോട് കൂരാച്ചുണ്ടില്‍ ഇന്ന് ഒരു സ്ത്രീകൂടി മരിച്ചതോടെ ആകെ മരണം 12 ആയി. കൂരാച്ചുണ്ടില്‍ മാത്രം ഏഴുപേരാണ് മരിച്ചത്. കൂരാച്ചുണ്ട് കാളങ്ങാരി ചെട്ടിയാംതോടിയില് ഹസീന (27) കോഴിക്കോട്ടെ ആശുപത്രിയിലാണ് മരിച്ചത്. സംസ്ഥാനത്ത് 30 പേരുടെ മരണം ഡെങ്കിപ്പനി മൂലമാണെന്നു സംശയിക്കുന്നു. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ആറായിരത്തി മുന്നൂറ്റി നാല്പതു പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ ഡെങ്കിപ്പനി ബാധിതരുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. ഇന്നലെ മാത്രം ജില്ലയിൽ 130 പേർക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്താകെ 18,496 പേരാണ് ഇന്നലെ പനിക്ക് ചികില്‍സ തേടിയത്.
Advertisement