ആദായനികുതി വകുപ്പ് അന്വേഷണം നേരിടുന്ന ശ്രീവല്‍സം ഗ്രൂപ്പ് ഉടമ എം. കെ. ആര്. പിള്ളയെ നാഗാലാന്‍ഡ് പൊലീസ് ട്രാഫിക് കണ്‍സള്‍ട്ടന്റ് സ്ഥാനത്തുനിന്ന് നീക്കി. ആദായനികുതി വകുപ്പിന്റെ റെയ്ഡിനെത്തുടര്‍ന്നാണ് നടപടിയെന്ന് നാഗാലാന്‍ഡ് ഡിജിപി എല്‍.എല്‍ ദന്‍ഗല്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ആദായനികുതി വകുപ്പിന്റെ അറിയിപ്പ് ലഭിച്ചാൽ തുടര്‍നടപടിയെടുക്കുമെന്നും നാഗാലാന്‍ഡ് പൊലീസിന്റെ ട്രക്ക് പിള്ളയുടെ വീട്ടില്‍ കണ്ടെത്തിയത് അന്വേഷിക്കുമെന്നും എസ്. എസ്. ദന്‍ഗല്‍ വ്യക്തമാക്കി.
Advertisement