പാതയോരത്തെ ബിയർ വൈൻ പാർലറുകൾ തുറന്നതില്‍ പൊതുമരാമത്ത് വകുപ്പിനെ പഴിചാരി എക്സൈസ് വകുപ്പ് ഹൈക്കോടതിയില്‍ . കണ്ണൂര്‍ - കുറ്റിപ്പുറം പാത ദേശീയപാതയാണെന്ന് പൊതുമരാമത്ത് അറിയിച്ചില്ലെന്നും ഇതിനാലാണ് 13 ബിയർ വൈൻ പാർലറുകൾ തുറക്കാൻ അനുമതി നൽകിയെന്നും എക്സൈസ് വകുപ്പ് വ്യക്തമാക്കി. കണ്ണൂര്‍ - കുറ്റിപ്പുറം, ചേര്‍ത്തല - കഴക്കൂട്ടം പാതകള്‍ ദേശീയപാതയെന്ന് പൊതുമരാമത്ത് വകുപ്പ് കോടതിയെ അറിയിച്ചു. 2017ലെ ദേശീയപാത അതോറിറ്റിയുടെ നോട്ടിഫിക്കിഷനിൽ ഇകകാര്യം വ്യക്തമാണെന്നും പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി. ബാറുകള്‍ തുറന്നതില്‍ നേരിട്ട് വിശദീകരണം നല്കാന് കണ്ണൂർ, കോഴിക്കോട്, മലപ്പുറം എക്സൈസ് കമ്മി·ഷണര്‍മാര്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി. ഉച്ചയ്ക്ക് ശേഷം റിവ്യൂ ഹർജികൾ ഹൈക്കോടതി പരിഗണിക്കും.
Advertisement