സംസ്ഥാന ചരക്കുസേവന നികുതി ഓര്‍ഡിനന്‍സിന് മന്ത്രിസഭാ അംഗീകാരം. ജുലൈ ഒന്നിന് രാജ്യവ്യപകമായി ഏകീകരിച്ച നികുതി ഘടന നിലവില്‍ വരുന്നതിന്റെ ഭാഗമായാണ് ഓര്‍ഡിനന്‍സ്. കേരളം ഉള്‍പ്പെടെ ഏതാനും സംസ്ഥാനങ്ങള്‍ മാത്രമാണ് ഇതുവരെ നിയമം പാസാക്കാതെയുള്ളത്. ചില നികുതികളെക്കുറിച്ചുള്ള അഭിപ്രായ വ്യത്യാസമായിരുന്നു നിയമം പാസാക്കാന്‍ കാലതാമസം വരുത്തിയത്. ജി.എസ്.ടിക്കായി വ്യാപാരി വ്യവസായികളുടെ റജിസ്ട്രേഷന് നടപടി സംസ്ഥാനത്ത് പുരോഗമിക്കുകയുമാണ്.
Advertisement