സ്വാശ്രയ എന്‍ജിനീയറിങ് മാനേജ്മെന്റുകളും സര്‍ക്കാരുമായുള്ള കരാര്‍ ഇന്ന് ഒപ്പിടും. ഫീസ് ,സീറ്റ് എന്നിവ സംബന്ധിച്ച് നേരത്തെതന്നെ ധാരണയായിരുന്നു. 102 കോളജുകള്‍ അന്‍പത് ശതമാനം സീറ്റുകള്‍ സര്‍ക്കാരിന് കൈമാറും. ഇതില്‍ അന്‍പതിനായിരും രൂപയ്ക്കായിരിക്കും വിദ്യാര്‍ഥികളെ പഠിപ്പിക്കുക. മാനേജ്മെന്റ് സീറ്റുകളില്‍ തൊണ്ണൂറ്റി ഒന്‍പതിനായിരവും എന്‍.ആര്.ഐ സീറ്റുകളില്‍ ഒന്നേകാല്‍ ലക്ഷവുമാണ് ഫീസ്. കഴിഞ്ഞ വര്‍ഷത്തെ അതേ ഫീസ്ഘടന തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. എം.ബി.ബി.എസ് പ്രവേശനം സംബന്ധിച്ച് സ്വാശ്രയ മാനേജുമെന്റുകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. നീറ്റ് ഫലം പ്രസിദ്ധീകരിക്കാന്‍ കോടതി അനുവാദം നല്കിയ സാഹചര്യത്തില്‍ പ്രവേശന മാനദണ്ഡങ്ങളില്‍ വ്യക്തത വരുത്തുകയാണ് ചര്‍ച്ചയുടെ ലക്ഷ്യം.
Advertisement