കോഴിക്കോട് ജില്ലയില്‍ വീണ്ടും രാഷ്ട്രീയ അക്രമം. വടകര ആയഞ്ചേരിയില്‍ ബിജെപി മേഖല സെക്രട്ടറി രാംദാസ് മണലേരിയുടെ വീടിനു നേരെയാണ് ഇന്നലെ അര്‍ധരാത്രിയോടെ ബോംബാക്രമണമുണ്ടായത്. വീടിന്റെ വാതിലുകളും ജനല്‍ ചില്ലുകളും തകര്‍ന്നു. ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പറയുന്നു. ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിനായി ഇന്നലെ കലക്ടര്‍ സര്‍വകക്ഷിസമാധാന യോഗം വിളിച്ചതിന് പിന്നാലെയാണ് വീണ്ടും ബോംബാക്രമണമുണ്ടായത്.
Advertisement