വയനാട്ടിൽ 388 ഏക്കർ ഭൂമി വനംവകുപ്പ് ഏറ്റെടുത്തു. ജില്ലയിലെ രണ്ട് വൻകിട എസ്റ്റേറ്റുകളുടെ ഭൂമിയാണ് ഏറ്റെടുത്തത്. 1971ലെ സ്വകാര്യവന നിയമപ്രകാരമാണ് നടപടി. പുൽപള്ളി ഇരുളം വില്ലേജിലെ പാമ്പ്ര എസ്റ്റേറ്റിലെ ഇരുന്നൂറ്റി പതിനാറ് ഏക്കർ ഭൂമിയും മേപ്പാടി പോഡാർ എസ്റ്റേറ്റിലെ 172 ഏക്കർ സ്ഥലവുമാണ് ഏറ്റെടുത്തത്. എസ്റ്റേറ്റുകള്‍ അനധികൃതമായി ഭൂമി കൈവശംവച്ചിരിക്കുന്നുവെന്ന വനംവകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഏറ്റെടുക്കൽ നടന്നത്.
Advertisement