ഭർത്താവ് ഓടിച്ചിരുന്ന സ്കൂൾബസിൽനിന്നു തെറിച്ചുവീണ ഭാര്യ പിൻചക്രം കയറി മരിച്ചു. സംഭവത്തെത്തുടർന്ന് കടുത്ത ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഭർത്താവിനെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൂര്യനെല്ലി കുത്തുങ്കൽത്തേരി മാതാഹൗസിൽ മോളി അലക്സാണ് (43) മരിച്ചത്.
ചിന്നക്കനാലിലെ സ്വകാര്യ സ്കൂളിലേക്കായി കരാറടിസ്ഥാനത്തിൽ ഓടുന്ന വാഹനത്തിലെ ഡോർ കീപ്പർ ആയിരുന്നു മോളി. ഇവരുടെ ഭർത്താവ് അലക്സ് ആണു വാഹനം ഓടിച്ചിരുന്നത്.