തമിഴ്നാട്ടിലേക്ക് പശുക്കളുമായി വന്ന സംഘത്തെ ആക്രമിച്ച എട്ട് ഗോരക്ഷാ പ്രവര്‍ത്തകരെ രാജസ്ഥാന് പൊലീസ് അറസ്റ്റ് ചെയ്തു. അനധികൃതമായി പശുക്കളെ കടത്തുന്നുവെന്ന് ആരോപിച്ച് രാജസ്ഥാനിലെ ബര്‍മറില്‍ കഴിഞ്ഞ ദിവസമാണ് നൂറോളം ഗോരക്ഷാപ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്. നാലുപേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മുഴുവന്‍ പ്രതികളേയും ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ട്രക്ക് ഡ്രൈവര്‍ എന്നിവരുള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.
Advertisement