കര്‍ഷകപ്രക്ഷോഭം കത്തിപ്പടരുന്ന മധ്യപ്രദേശില്‍ 24 മണിക്കൂറിനിടെ ആത്മഹത്യചെയ്തത് മൂന്ന് കര്‍ഷകര്‍. ഹൊസങ്കബാദിലും മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്റെ ജന്മനാടായ സിയോഹറിലുമാണ് കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിനിടെ മന്സോറിലെ കര്‍ഷക പ്രതിഷേധങ്ങള്‍ക്ക് പിന്തുണപ്രഖ്യാപിക്കാനെത്തിയ ഗുജറാത്തിലെ പട്ടേല്‍ സംവരണ സമര നേതാവ് ഹാര്‍ദിക് പട്ടേലിനെ പൊലീസ് അറസ്റ്റുചെയ്തു.
കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് മന്സോറിലെത്തും. കര്‍ഷകരെ സഹായിക്കാന്‍ ശിവ്രാജ് സിങ് ചൗഹാന് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് ജ്യോതിരാദിത്യ സിന്ധ്യയുടെ 72 മണിക്കൂര്‍ സത്യാഗ്രഹം നാളെ തുടങ്ങും. മന്‍സോറില്‍ പ്രതിഷേധങ്ങള്‍ക്കിടെ വെടിയേറ്റുമരിച്ച കര്‍ഷകരുടെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന് നാളെ കാണും.