കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത് ചേരും. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനൊപ്പം മുന്നണിപ്രവേശനം സംബന്ധിച്ച് ചര്‍ച്ചകളും ഇന്നത്തെ യോഗത്തിലുണ്ടാകും. എല്‍ഡിഎഫില്‍ നിന്ന് കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാന്‍ നീക്കമുണ്ടായിരുന്നതായി പാര്‍ട്ടി മുഖപത്രം സ്ഥിരീകരിക്കുകയും വീക്ഷണത്തില്‍ കെ.എം. മാണിക്കെതിരെ കടന്നാക്രമണം ഉണ്ടാകുകയും ചെയ്തത് യോഗം ചര്‍ച്ച ചെയ്യും. മുന്നണിപ്രവേശനം സംബന്ധിച്ച് അന്തിമ തീരുമാനം ഇന്നത്തെ യോഗത്തില്‍ ഉണ്ടാകില്ലെങ്കിലും ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കും. പാര്‍ട്ടിയിലെ എംപിമാര്‍, എംഎല്‍എമാര്‍ , സംസ്ഥാന ഭാരവാഹികള്‍ എന്നിവര്‍ക്കൊപ്പം ജില്ലാ പ്രസിഡന്റുമാരും യോഗത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് പാര്‍ട്ടി ആസ്ഥാനത്താണ് യോഗം.
Advertisement