രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെയിെല പളനിസാമി, പനീര്‍സെല്‍വം വിഭാഗങ്ങള്‍ ബിജെപിയെ പിന്തുണച്ചേയ്ക്കും. എന്നാല്‍ ദിനകരന് വിഭാഗം പ്രതിപക്ഷത്തിനൊപ്പം നില്‍ക്കുമെന്നാണ് സൂചന. പരമാവധി വോട്ടുകള്‍ ഉറപ്പിയ്ക്കാന്‍ ബിജെപിയുടെ കേന്ദ്രനേതാക്കള്‍ വരും ദിവസം ചെന്നൈയിലെത്തും.
അധികാരം നഷ്ടപ്പെട്ട പനീര്‍സെല്‍വത്തിന് കേന്ദ്രത്തിന്റെ പിന്തുണയോടെ മാത്രമേ തിരിച്ചു വരവ് ശ്രമങ്ങള്‍ ഊര്‍ജിതമാക്കാനാകൂ. അധികാരത്തില്‍ തുടരുന്ന പളനിസാമിയ്ക്കും കേന്ദ്രസര്‍ക്കാര്‍ പിന്തുണ അനിവാര്യം. അതിനാല്‍ തന്നെ ഇരു വിഭാഗവും രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് പിന്തുണ നല്കുമെന്നാണറിയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് പളനിസാമി വിഭാഗത്തിന്റെ പ്രതികരണം.
രണ്ടില ചിഹ്നത്തിനായി കൈക്കൂലി നല്കിയ കേസില്‍ ദിവസങ്ങളോളം ജയിലില്‍ കഴിഞ്ഞ് തിരിച്ചെത്തിയ ദിനകരന് 33 എം. എല്‍ എമാരുടെ പിന്തുണയുണ്ട്. കേസിന് പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ കൈകളുണ്ടെന്നാണ് ദിനകരന് പക്ഷം വിശ്വസിക്കുന്നത്. അതിനാല്‍ തന്നെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിനൊപ്പം നില്ക്കാനാകും ദിനകരന്റെ തീരുമാനം.