എഎഫ്സി കപ്പ് യോഗ്യതാ റൗണ്ടില്‍ കിര്‍ഗിസ്ഥാനെ ഇന്ത്യ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. 69ാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യക്കായി സ്കോര്‍ ചെയ്തത്. മല്‍സരത്തില്‍ ഉടനീളം ഇരുടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഫിനിഷിങിലെ പോരായ്മ ടീമുകള്‍ക്ക് വിനയാകുകയായിരുന്നു. യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ രണ്ടാം ജയമാണിന്നത്തേത്. നിലവിലെ ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ നൂറാം സ്ഥാനത്തും കിര്‍ഗിസ്ഥാന്‍ 132 ാം സ്ഥാനത്തുമാണുള്ളത്.
Advertisement