കൊച്ചി∙ പ്രതിദിനം ഇന്ധന വില പരിഷ്കരിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് 16നു രാജ്യവ്യാപകമായി പമ്പുകൾ അടച്ചിടാൻ ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ പെട്രോളിയം ട്രേഡേഴ്സ് തീരുമാനിച്ചു. 24 മുതൽ അനിശ്ചിതകാല സമരം. തീരുമാനം പിൻവലിക്കണമെന്നും പെട്രോൾ വില നിർണയം സർക്കാർ ഏറ്റെടുക്കണമെന്നുമാണ് ആവശ്യം. ഫെഡറേഷനു കീഴിലുള്ള കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷനും സമരത്തിൽ പങ്കെടുക്കും.
Advertisement