ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കൃഷ്ണഘട്ടി മേഖലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ശക്തമായി തിരിച്ചടിച്ചതായി സൈന്യം അറിയിച്ചു. അതിനിടെ, ജനവാസമേഖലകളിലേക്ക് ഇന്ത്യന്‍ സൈന്യം വെടിയുതിര്ത്തുവെന്നാരോപിച്ച് ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമീഷണര്‍ ജെ പി സിങിനെ പാക്കിസ്ഥാന് വിളിച്ചുവരുത്തി. അതേസമയം, വടക്കന്‍ കശ്മീരില്‍ ഭീകരാക്രമണശ്രമം സുരക്ഷാസേന നിര്‍വീര്യമാക്കി. ഹന്ദ്്വാരയില് രണ്ട് ഹിസ്്ബുല്‍ മുജാഹിദീന്‍ ഭീകരരെ അറസ്റ്റുചെയ്തു. ഇന്ന് രാവിലെ സൈന്യവും ജമ്മുകശ്മീര്‍ പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഭീകരരെ അറസ്റ്റുചെയ്തത്. ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്.
Advertisement