വെട്ടൂർ ∙ ഓടിക്കൊണ്ടിരിക്കെ ഇരുചക്ര വാഹനത്തിന് തീ പിടിച്ചു. യാത്രക്കാരൻ വാഹനം നിർത്തി ഇറങ്ങിയോടി. നാട്ടുകാർ ഓടിക്കൂടി വയലിൽ നിന്ന് വെള്ളമെടുത്ത് ഒഴിച്ച് തീ കെടുത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി.
ഇന്നലെ ഉച്ചയ്ക്ക് ജംക്ഷനു സമീപമാണ് സംഭവം. തണ്ണിത്തോട് തെക്കേ പുതിയവീട് ജെസ്വിന്റെ ഇരുചക്ര വാഹനത്തിൽ ആണ് തീ പിടിച്ചത്. കുമ്പഴ ഭാഗത്തേക്കു വരികയായിരുന്നു ജെസ്വിൻ. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ കീഴ്ഭാഗത്ത് തീ കണ്ട ജെസ്വിൻ വാഹനം നിർത്തിയിട്ട് ഓടിമാറി. ഈ സമയം നാട്ടുകാരും ഓടിക്കൂടി. ഇവർ വയലിൽ കെട്ടിക്കിടക്കുന്ന വെള്ളമെടുത്ത് ഒഴിച്ച് തീ അണയ്ക്കുകയായിരുന്നു. നൂറു മീറ്ററോളം ദൂരം വാഹനം തീയുമായി മുന്നോട്ടുപോയതായി ഓടിക്കൂടിയവർ പറയുന്നു.
Advertisement