കശാപ്പിന് കന്നുകാലി വില്പന നിരോധിച്ച കേന്ദ്ര വിജ്ഞാപനത്തിനെതിരെ മേഘാലയ നിയമസഭ പ്രമേയം പാസാക്കി. കോണ്‍ഗ്രസ് ഭരിക്കുന്ന മേഘാലയയില്‍ സര്‍ക്കാരാണ് നിയമസഭയില്‍ പ്രമേയം കൊണ്ടുവന്നത്. വിജ്ഞാപനം പിന്‍വലിക്കമെന്ന് ഐകകണ്ഠ്യേന പ്രമേയം ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ നേരത്തെ മേഘാലയയിലെ ബി.ജെ.പി നേതാക്കള്‍ രംഗത്തുവന്നിരുന്നു. നോർത്ത് ഗാരോ ഹിൽസ് ജില്ലാ പ്രസിഡന്റ് ബച്ചു മറാകും വെസ്റ്റ് ഗാരോ ഹിൽസ് പ്രസിഡന്റ് ബെർനാഡ് മറാക്കും പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിരുന്നു.
Advertisement