ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളില് രണ്ട് പുതിയ ടീമുകൾ കൂടി. ബെംഗളൂരുവും, ജംഷഡ്പൂരുമാണ് പുതിയ ടീമുകൾ. ഇതോടെ അടുത്ത സീസൺ മുതൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ടീമുകളുടെ എണ്ണം പത്തായി. ബാംഗ്ലുർ എഫ്.സി ഉടമകൾകൂടിയായ ജെ.എസ്.ഡബ്യുവാണ് ഐ.എസ്.എൽ ബെംഗളൂരു ടീമിനെ സ്വന്തമാക്കിയത്. ടാറ്റ സ്റ്റീലാണ് ജംഷഡ്പൂർ ടീമിൻറെ ഉടമകൾ. ലേലത്തിന് വച്ച പത്ത് നഗരങ്ങളും പട്ടികയിൽ തിരുവനന്തപുരവും ഉൾപ്പെട്ടിരുന്നെങ്കിലും ടീമിനായി ആരും രംഗത്ത് വന്നില്ല. ഈസ്റ്റ് ബംഗാളിനെയും മോഹൻ ബഗാനെയും ഐ.എസ്.എല്ലിൽ ഉൾപ്പെടുത്താൻ സംഘാടകരായ ഐ.എം.ജി റിലയൻസ് താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും പതിനഞ്ച് കോടി കെട്ടിവയ്ക്കണമെന്ന നിബന്ധനയെത്തുടർന്ന് ഇരുടീമുകളും പിൻമാറിയിരുന്നു.
Advertisement