ഇന്ത്യൻ സൂപ്പർലീഗിൽ ഇടംപിടിക്കുന്ന പുതിയ മൂന്ന് ടീമുകള്‍ ആരൊക്കെയെന്ന് ഇന്നറിയാം. ഐഎസ്എല്ലിന് നേതൃത്വംനൽകുന്ന ഫുട്ബോൾ സ്പോർട്സ് ഡെവലപ്പ്മെൻറ് ലിമിറ്റഡ് മുംബൈയിലാണ് പ്രഖ്യാപനംനടത്തുക. രാജ്യത്തെ പത്തുനഗരങ്ങൾ കേന്ദ്രീകരിച്ച് ടീമുകൾ ആരംഭിക്കാൻ താൽപര്യമുള്ളവര്ക്കായി കഴിഞ്ഞമാസം ലേലം സംഘടിപ്പിച്ചിരുന്നു. ഇതില്‍ തിരുവനന്തപുരവും ഉൾപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ, കേരളത്തിൽനിന്നും, കേരളാബ്ലാസ്റ്റേഴ്സിനെ കൂടാതെ മറ്റൊരുടീമും ഐഎസ്എല്ലിൽ എത്താൻ സാധ്യതയുണ്ട്. പുതിയ മൂന്നുടീമുകൾകൂടി വരുന്നതോടെ അടുത്തസീസൺ മുതല്‍ പതിനൊന്നുടീമുകളായിരിക്കും ഐഎസ്എല്ലിൽ മൽസരിക്കുക.
Advertisement