ഡിജിപി ടിപി സെൻകുമാറിനെ നിരീക്ഷിക്കാനാണോ ടോമിൻ ജെ തച്ചങ്കരിയെ പൊലീസ് അഡ്മിനിസ്ട്രേഷൻ എഡിജിപിയായി നിയോഗിച്ചതെന്ന് ഹൈക്കോടതി. ഇങ്ങനെയൊരു തസ്തികയുടെ ആവശ്യമെന്തെന്നും കോടതി സർക്കാരിനോടാരാഞ്ഞു. തച്ചങ്കരിയ്ക്കെതിരെയുള്ള കേസുകളുടെ വിശദാംശങ്ങളും ഹൈക്കോടതി ആരാഞ്ഞു. ഡിജിപിയായി ടിപി സെൻകുമാറിനെ നിയമിക്കുന്നതിന് മുൻപ് പൊലീസ് സേനയിൽ നടത്തിയ കൂട്ടസ്ഥലം മാറ്റം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ വിമർശനം. ഇത്തരത്തിലൊരു സ്ഥലംമാറ്റം ശരിയായോ എന്നും കോടതി ആരാഞ്ഞു. ആലപ്പുഴ സ്വദേശി ജോസഫാണ് ടോമിൻ ജെ തച്ചങ്കരിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
Advertisement