ഫ്രഞ്ച് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടിങ് പൂര്‍ത്തിയായപ്പോള്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ റിപ്പബ്ലിക്ക് ഒാണ് ദി മൂവ് പാര്‍ട്ടി വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. 577 അംഗങ്ങളുളള പാര്‍ലമെന്റില്‍ കന്നിപോരാട്ടത്തില്‍ തന്നെ 400 ലേറെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. ഒന്നാംഘട്ടതിരഞ്ഞെടുപ്പില് പാര്‍ട്ടിക്ക് 30 ശതമാനം വോട്ടുകള്‍ ലഭിച്ചതായിട്ടാണ് സൂചന. നിക്കോളാസ് സാര്‍ക്കോസിയുടെ റിപ്പബ്ലിക്കന്‍ കക്ഷി 20.9 ശതമാനം വോട്ടുകള്‍ നേടി രണ്ടാമതെത്തിയപ്പോള്‍. തീവ്ര വലുതുപക്ഷമായ നാഷണല്‍ ഫ്രണ്ടിന് 13.1 ശതമാനം വോട്ടുകളെ നേടാന്‍ സാധിച്ചുളളൂ. സോഷ്യലിസ്റ്റുകള്‍ക്ക് ഒന്‍പത് ശതമാനത്തില്‍ താഴെ വോട്ടുകള്‍ ലഭിച്ചതായിട്ടാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. അടുത്ത ഞായറാഴ്ചയാണ് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് .
Advertisement