ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ബി ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ പാക്കിസ്ഥാനെതിരെ ശ്രീലങ്ക ഭേദപ്പെട്ട സ്കോറില്‍. 45 ഓവറില്‍ ശ്രീലങ്ക എട്ട് വിക്കറ്റ്് നഷ്ടത്തില്‍ 215 റണ്‍സെടുത്തിട്ടുണ്ട്. 73 റണ്‍സുമായി നിരോഷന്‍ ദിക്വെല്ലയും 39 റണ്‍സുമായി ക്യാപ്റ്റന്‍ അഞ്ജലോ മാത്യൂസും നാലാം വിക്കറ്റില്‍ നേടിയ 81 റണ്‍സാണ് ശ്രീലങ്കയ്ക്ക് മാന്യമായ സ്കോര്‍ നല്‍കിയത്. ജുനൈദ് ഖാന് മൂന്നും മുഹമ്മദ് ആമീറും ഹസന് അലിയും രണ്ടും വിക്കറ്റ് വീതം വീഴ്ത്തി. ഈ മല്‍സരം ജയിക്കുന്ന ടീം സെമിയില്‍ ഇംഗ്ണ്ടിനെ നേരിടും.
Advertisement