ടേബിൾ ടെന്നീസിൽ ഇന്ത്യയ്ക്കായി മെഡൽനേടിയിട്ടുള്ള പാരാ അത്ലറ്റിന് ട്രെയിനിൽ ദുരിതയാത്ര. വീൽചെയറിന്റെ സഹായത്താല്‍മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന സുവർണാ രാജ് യാത്ര ചെയ്തത് ഗരീബ്രഥ് എക്സ്പ്രസിൽ നിലത്തുകിടന്ന് നാഗ്പൂരിൽനിന്നും ഡൽഹിയിലേക്കുള്ള 12 മണിക്കൂർ നേരമാണ് 90ശതമാനം വൈകല്യംനേരിടുന്ന സുവർണ ദുരിതമനുഭവിച്ചത്.
ശാരീരിക വൈകല്യമുള്ളവർക്കുള്ള ടിക്കറ്റാണ് എടുത്തതെങ്കിലും, അപ്പർ ബർത്ത് മാറ്റിനൽകാൻ ടിടിആർ തയ്യാറായില്ലെന്ന് സുവർണ ആരോപിച്ചു. മനുഷ്യനെന്നുള്ള പരിഗണനപോലും നൽകാതെയിരുന്നു അധികൃതരുടെ പെരുമാറ്റമെന്നും താരം കുറ്റപ്പെടുത്തി.